Select Your Language

Notifications

webdunia
webdunia
webdunia
webdunia

30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു; ആരോഗ്യസ്ഥിതിയെ കുറിച്ച് മണിയൻപിള്ള രാജു

താൻ കാൻസർ സർവൈവറാണെന്ന് വെളിപ്പടുത്തുകയാണ് നടൻ മണിയൻപിള്ള രാജു.

Maniyanpilla Raju

നിഹാരിക കെ.എസ്

, ശനി, 3 മെയ് 2025 (09:58 IST)
അടുത്തിടെ മണിയൻപിള്ള രാജുവിന്റെ അവശനായ ഒരു ഫോട്ടോ പുറത്തുവന്നിരുന്നു. ഇതോടെ നടന് എന്തുപറ്റിയെന്ന ചോദ്യവുമായി ആരാധകരെത്തി. ഇപ്പോഴിതാ, താൻ കാൻസർ സർവൈവറാണെന്ന് വെളിപ്പടുത്തുകയാണ് നടൻ മണിയൻപിള്ള രാജു. കൊച്ചിയിൽ ഒരുപൊതുപരിപാടിയിലായിരുന്നു താരം തന്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്. 
 
ചെവിവേദനയെ തുടർന്ന് എംആർഐ എടുത്തപ്പോൾ രോഗം സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറോടെ ചികിത്സയെല്ലാം പൂർത്തിയായി. രോഗാവസ്ഥ മൂലം 16 കിലോവരെ ഭാരം കുറഞ്ഞുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
 
'കഴിഞ്ഞവർഷം എനിക്ക് കാൻസർ ആയിരുന്നു. തുടരും എന്ന സിനിമ കഴിഞ്ഞ് തിരിച്ചുപോയപ്പോൾ എനിക്ക് ചെവിവേദന വന്നു. എംആർഐ എടുത്തുനോക്കിയപ്പോൾ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയിൽ… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല,' എന്ന് മണിയൻപിള്ള രാജു പറഞ്ഞു.
 
അതേസമയം മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിൽ മണിയൻപിള്ള രാജുവും ഒരു പ്രധാന കഥാപാത്രത് അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ സുഹൃത്തായ കുട്ടിയച്ചൻ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ മണിയൻപിള്ള രാജുവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അഞ്ച് ദിവസം കൊണ്ട് 100 കോടി നേടിയ സിനിമ മലയാളത്തിലെ അടുത്ത ഇൻഡസ്ട്രി ഹിറ്റാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അതിര് കടക്കുകയാണെങ്കിൽ ക്ഷമിക്കണം'; ദീപികയോട് മുൻകൂട്ടി ക്ഷമാപണം നടത്തി ഷാരൂഖ് ഖാൻ