Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കേണ്ട കാര്യം തനിക്കില്ലെന്ന് നടൻ പ്രഭു, സ്വന്തം സഹോദരനല്ലെ എന്ന് കോടതി

Actor Prabhu

അഭിറാം മനോഹർ

, വെള്ളി, 4 ഏപ്രില്‍ 2025 (12:26 IST)
സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ പ്രഭു. ഇതുവരെ താന്‍ ആരില്‍ നിന്നും കടം വാങ്ങിയിട്ടില്ലെന്നും മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നും പ്രഭു മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
 
മൂത്ത സഹോദരനായ രാംകുമാറിന്റെ മകനും ഭാര്യയും ചേര്‍ന്ന് സിനിമാ നിര്‍മാണത്തിനായെടുത്ത വായ്പ തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ ടി നഗറില്‍ നടന്‍ ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ പ്രഭു നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
 
രാംകുമാര്‍ താങ്കളുടെ സഹോദരനല്ലെ, ഒരുമിച്ചല്ലേ ജീവിക്കുന്നത്. വായ്പ തിരിച്ചടച്ച ശേഷം രാംകുമാറില്‍ നിന്നും തുക തിരിച്ചുവാങ്ങാമല്ലോ എന്ന ചോദ്യമാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭുവിനോട് ചോദിച്ചത്. എന്നാല്‍ രാംകുമാര്‍ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നല്‍കി. ഹര്‍ജി ഈ മാസം 8ന് വീണ്ടും പരിഗണിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്