Publish Date: Sat, 25 Apr 2020 (14:37 IST)
Updated Date: Sat, 25 Apr 2020 (14:40 IST)
തിരുവനന്തപുരം : പ്രശസ്‌ത ചലചിത്ര- സീരിയൽ നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന രവി വള്ളത്തോൾ അസുഖബാധിതനായി ഏറെ കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന വൈതരണി എന്ന സീരിയലിലൂടെയായിരുന്നു രവി വള്ളത്തോൾ അഭിനയ രംഗത്തേക്കെത്തിയത്. തുടർന്ന് 46 സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു.മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്.
അഭിറാം മനോഹർ
Publish Date: Sat, 25 Apr 2020 (14:37 IST)
Updated Date: Sat, 25 Apr 2020 (14:40 IST)