Webdunia - Bharat's app for daily news and videos

Install App

ഉത്തരേന്ത്യയിൽ തരംഗമായി, 100 കോടിയിലേക്ക് അടിച്ച് കയറി ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ, സന്തോഷം പങ്കുവെച്ച് താരം

അഭിറാം മനോഹർ
ഞായര്‍, 5 ജനുവരി 2025 (16:58 IST)
Unni Mukundan- Marco
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഏറ്റവും പുതിയ സിനിമയായ മാര്‍ക്കോ 100 കോടിയും കടന്ന് മുന്നോട്ട്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ആഗോളതലത്തില്‍ 100 കോടിയെന്ന നേട്ടത്തിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമാണ് മാര്‍ക്കോ.
 
 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് റിലീസ് ചെയ്ത സിനിമ മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമ എന്ന ലേബലിലാണ് റിലീസായത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ യുവാക്കള്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തില്‍ ആദ്യ ദിനങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടിയ സിനിമ കേരളത്തില്‍ ഒന്ന് ക്ഷീണിച്ചപ്പോഴേക്കും ഉത്തരേന്ത്യയില്‍ സിനിമ കത്തിക്കയറി. 50ന് താഴെ സ്‌ക്രീനുകളില്‍ ഉത്തരേന്ത്യയില്‍ റിലീസ് ചെയ്ത സിനിമയുടെ സ്‌ക്രീനുകളുടെ എണ്ണം പിന്നീട് 600 കടക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ സിനിമയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് ബോളിവുഡില്‍ നിന്നാണ്.
 
 ജനുവരി ഒന്നിനാണ് സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയത്. ജനുവരി മൂന്നിന് തമിഴിലും റിലീസ് ചെയ്തു. തെലുങ്കില്‍ 1.75 കോടിയാണ് ആദ്യ ദിനം സിനിമ നേടിയത്. 30 കോടി മുതല്‍ മുടക്കാണ് സിനിമയ്ക്ക് വേണ്ടിവന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

അടുത്ത ലേഖനം
Show comments