Vishnu Prasad Passes Away: നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിഷ്ണുവിനെ വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു
Vishnu Prasad Passes Away: കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ വിഷ്ണു പ്രസാദ് (Vishnu Prasad Died) അന്തരിച്ചു. നടന്‍ കിഷോര്‍ സത്യയാണ് വിഷ്ണു പ്രസാദിന്റെ മരണവാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സംസ്‌കാരം പിന്നീട്.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിഷ്ണുവിനെ വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കായി ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. വിഷ്ണു പ്രസാദിന്റെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു.
വൃന്ദാവനം, സ്വയംവരം സീരിയലുകളിലൂടെയും റണ്‍വേ, ബെന്‍ ജോണ്‍സണ്‍, മാമ്പഴക്കാലം, കൈ എത്തും ദൂരത്ത്, ലയണ്‍, പതാക തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയ നടനാണ് വിഷ്ണു.