Top 10 Malayalam Hits: ആദ്യ പത്തില്‍ നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍; ഒരു മമ്മൂട്ടി ചിത്രം പോലുമില്ല !
Mohanlal Box Office Hits: 'തുടരും' കേരള കളക്ഷന്‍ ഇന്നലെ 50 കോടി കടന്നു
Top 10 Malayalam Hits: മലയാളത്തിലെ പണംവാരി സിനിമകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് മോഹന്‍ലാല്‍ (Mohanlal) ചിത്രം 'തുടരും' (Thudarum Movie). റിലീസ് ചെയ്തു ഏഴ് ദിവസം കൊണ്ട് 100 കോടിയിലേറെ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
'തുടരും' കേരള കളക്ഷന്‍ ഇന്നലെ 50 കോടി കടന്നു. കേരള കളക്ഷന്‍ 50 കോടി സ്വന്തമാക്കുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് 'തുടരും'. നേരത്തെ പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
വേള്‍ഡ് വൈഡ് കളക്ഷനില്‍ 2018, എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ആദ്യ പത്തിലുള്ള മലയാള സിനിമകള്‍. ഈ കൂട്ടത്തിലേക്കാണ് വെറും ആറ് ദിവസം കൊണ്ട് തുടരും മാസ് എന്‍ട്രി നടത്തിയിരിക്കുന്നത്. ടോട്ടല്‍ കളക്ഷന്‍ വരുമ്പോള്‍ ആദ്യ അഞ്ചില്‍ തുടരും ഇടം പിടിക്കുമെന്ന് ഉറപ്പാണ്.
അതേസമയം മലയാളത്തിലെ ടോപ് 10 ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ നാല് മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്. ആദ്യ പത്തില്‍ മമ്മൂട്ടിയുടെ (Mammootty) ഒരു സിനിമ പോലുമില്ല. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നസ്ലന്‍ എന്നിവരുടെ സിനിമകള്‍ ആദ്യ പത്തില്‍ ഉണ്ട്.
വേള്‍ഡ് വൈഡായി 90 കോടിക്ക് അടുത്ത് കളക്ട് ചെയ്ത 'ഭീഷ്മപര്‍വ്വം' ആണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയം. കണ്ണൂര്‍ സ്‌ക്വാഡ് തൊട്ടുപിന്നിലുണ്ട്. വേള്‍ഡ് വൈഡ് 100 കോടി തൊടാന്‍ മമ്മൂട്ടിക്കു ഇതുവരെ സാധിച്ചിട്ടില്ല.