മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് കിലുക്കം. മോഹൻലാൽ, ജഗതി എന്നിവർക്കൊപ്പം അഴിഞ്ഞാടുന്ന പെർഫോമൻസ് ആയിരുന്നു നടി രേവതി കാഴ്ച വെച്ചത്. കിലുക്കത്തിലെ ഒരു കഥാപാത്രത്തെ പോലും മാറ്റി ചിന്തിക്കാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമായാണ് ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ രേവതി അവതരിപ്പിച്ച നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആദ്യം ഈ റോളിലേക്ക് മറ്റൊരു നടിയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. കിലുക്കത്തിനെ സംബന്ധിച്ച് ഒരു എക്സ് യൂസർ പങ്കുവെച്ച സിനിമ വാരികയിലെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടി അമലയെയായിരുന്നു ആദ്യം കിലുക്കത്തിലെ നായികയായി പരിഗണിച്ചിരുന്നത്. കഥ കേട്ട് ഇഷ്ടമായ നടി സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്റെ സൂര്യപുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിൽ അമല സജീവമായി നിൽക്കുന്ന സമയം ആയിരുന്നു അത്. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് ചില ദിവസങ്ങൾ മുൻപ് ചില അസൗകര്യങ്ങൾ മൂലം അമല കിലുക്കത്തിൽ നിന്ന് പിന്മാറുകയും പകരം ആ വേഷം രേവതിയിലേക്ക് എത്തുകയും ചെയ്തു.