'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്
Shine Tom Chacko, Thaslima and Sreenath Bhasi
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താനയെ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഫ്‌ളാറ്റില്‍ വെച്ച് ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായാണ് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരിക്കുന്നത്.
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്. സിനിമയില്‍ ഉള്ളവര്‍ക്ക് തസ്ലിമ ലഹരി വിതരണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി സൗഹൃദം മാത്രമാണെന്നും ലഹരി ഇടപാട് ഇല്ലെന്നും തസ്ലിമ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഷൈനുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് തസ്ലിമയുടെ ഫോണില്‍ നിന്ന് പൂര്‍ണമായി ക്ലിയര്‍ ചെയ്തിട്ടുണ്ട്.
നടന്‍ ശ്രീനാഥ് ഭാസിയോടു കഞ്ചാവ് വേണമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്നും തസ്ലിമ പറയുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. 'വെയിറ്റ്' എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ശ്രീനാഥ് ഭാസിയുടെ മറുപടി. അറസ്റ്റില്‍ ആകുന്നതിനു രണ്ടുദിവസം മുന്‍പുള്ള തസ്ലിമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അന്വേഷണത്തിനിടെ സ്വര്‍ണക്കടത്ത് - പെണ്‍വാണിഭ ഇടപാടുകളുടെയും വിവരങ്ങള്‍ കിട്ടിയിരുന്നു. ഇതേ കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. തസ്ലിമ മലയാളം, തമിഴ് സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുള്ളവരുമായി ബന്ധം പുലര്‍ത്തിയതിനു തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.