Webdunia - Bharat's app for daily news and videos

Install App

സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി നിമ്രത് കൗര്‍

ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.

നിഹാരിക കെ.എസ്
ശനി, 17 മെയ് 2025 (12:59 IST)
സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതായി നിമ്രത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.
 
തന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാന്‍ ശ്രമിച്ചു എന്നാണ് നിമ്രത് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
 
'എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ എന്നൊരാള്‍ അവിടെ ഉണ്ടെന്ന് പോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു. അപ്പോള്‍ ആരോ എന്റെ കൈയ്യില്‍ തൊടുന്നതായി തോന്നി. അയാള്‍ തന്നെയായിരുന്നു അത്. ഞാന്‍ നീങ്ങി നിന്നപ്പോള്‍ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തില്‍ വീണ്ടും സ്പര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാന്‍ തുടങ്ങി. 
 
ഒരു മുതിര്‍ന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് തലയാട്ടിയപ്പോള്‍, അവര്‍ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാന്‍ നന്ദി പറഞ്ഞു. സുപ്രീം കോടതിയില്‍ ആയതിനാല്‍ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു', നടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം

കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു

India - Pakistan: 'പുലര്‍ച്ചെ 2.30 നു എനിക്കൊരു ഫോണ്‍ കോള്‍ വന്നു'; നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

അടുത്ത ലേഖനം
Show comments