Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛൻ മരിക്കുമ്പോൾ അമ്മ ഗർഭിണി ആയിരുന്നു, രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി: ലിജോ മോള്‍

ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ നടി തുറന്നു പറഞ്ഞത്.

Lijo

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (12:32 IST)
അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി ലിജോ മോള്‍. അന്നത് തനിക്ക് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീടാണ് അന്ന് അമ്മ എന്തുകൊണ്ട് അങ്ങനൊരു തീരുമാനം എടുത്തതെന്ന് മനസിലായത് എന്നാണ് ലിജോ മോള്‍ പറയുന്നത്. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ നടി തുറന്നു പറഞ്ഞത്.
 
ഒന്നര വയസുള്ളപ്പോഴാണ് നടിയുടെ അച്ഛന്‍ മരണപ്പെടുന്നത്. ആ സമയം ലിജോ മോളുടെ അമ്മ രണ്ടാമതും ഗർഭിണി ആയിരുന്നു. എട്ട് വർഷത്തോളം മക്കൾ മാത്രമായിരുന്നു ആ അമ്മയുടെ ലോകം. പിന്നീട് ലിജോ മോൾക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്. 
 
രണ്ടാനച്ഛന്‍ എന്ന് പറയാന്‍ എനിക്ക് താല്‍പര്യമില്ല. ഇച്ചാച്ചന്‍ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ആദ്യത്തെ പത്ത് വര്‍ഷത്തില്‍ അച്ഛന്‍ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല, അത് എന്താണെന്ന് അറിയില്ല. പെട്ടെന്ന് ഒരു ദിവസം ഒരാള്‍ ലൈഫിലേക്ക് കയറി വരുന്നു, അദ്ദേഹം ഇനി നമ്മുടെ കൂടെ ഉണ്ടാകും, ഇയാളെ നമ്മള്‍ ഇനി ഇച്ചാച്ചന്‍ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്.
 
പഠിപ്പിക്കുന്നതൊക്കെ അമ്മയായിരുന്നു. അനിയത്തി അമ്മയുടെ കൂടെയാണ് ഉറങ്ങിയത്. ഇച്ചാച്ചന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ് അച്ഛന്റെ വീട്ടില്‍ നിന്നും പോരുന്നത്. അമ്മ രണ്ടാമത് വിവാഹം കഴിച്ചതില്‍ അച്ഛന്റെ കുടുംബത്തില്‍ കുറേയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. കസിന്‍സും അങ്കിളുമാരും ആന്റിമാരും ഒന്നും മിണ്ടില്ല. ആ സമയത്ത് അവധിക്ക് പോകാന്‍ വീടൊന്നുമില്ല. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരിക്കും. അതുകൊണ്ടൊക്കെ ജീവിതത്തില്‍ ഉണ്ടായ ആ മാറ്റത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് അമ്മയോട് പേഴ്‌സണലി ഒന്നും പറയാനും പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. 
 
അമ്മക്ക് ജോലിയുണ്ടായിരുന്നു. അതിന്റേതായ തിരക്കുണ്ടായിരുന്നു. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ ഭയങ്കരമായി സ്‌നേഹം പ്രകടിപ്പിക്കുന്ന ആളല്ല. പിന്നെ ഒരു ഡിഗ്രി ആയപ്പോള്‍ എനിക്ക് മനസിലായി, അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തുവെന്നും അമ്മക്ക് എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിയെന്നും. അമ്മയോട് എനിക്ക് അകല്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനം എടുത്തുവെന്ന് എന്നാണ് ലിജോ മോള്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച നവാഗത സംവിധായകന്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹൻലാലിന്