Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയാൾ എന്റെ നേരെ നിന്ന് സ്വയംഭോഗം ചെയ്യാൻ തുടങ്ങി': കുട്ടിക്കാലത്ത് നേരിട്ട ലൈം​ഗികാതിക്രമത്തെക്കുറിച്ച് നടി

Jamie Lever

നിഹാരിക കെ.എസ്

, ശനി, 7 ജൂണ്‍ 2025 (20:09 IST)
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈം​ഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ജാമി ലിവർ. വളർന്നു വരുന്തോറും ഈ സംഭവങ്ങൾ തന്നെ മാനസികമായി വളരെയധികം ബാധിച്ചുവെന്നും അതുകൊണ്ട് പുരുഷന്മാരിൽ നിന്ന് കുറേക്കാലം താൻ അകലം പാലിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാമി തനിക്ക് നേരിടേണ്ടി വന്ന ഒന്നിലേറെ ലൈം​ഗികാതിക്രമങ്ങൾ പങ്കുവച്ചത്.
 
സ്കൂളിൽ പഠിക്കുന്ന സമയത്ത് സുഹൃത്തിനൊപ്പം നിൽക്കവേ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് നടി ആദ്യം സംസാരിച്ചത്. "അന്ന് ഞാനും എന്റെ ഒരു സുഹൃത്തും കൂടി എന്റെ സഹോദരൻ വരാനായി കാറിൽ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരാൾ എന്റെ നേരെ വന്ന് നിന്നുകൊണ്ട് സ്വയംഭോഗം ചെയ്യാൻ തുടങ്ങി.
 
അന്ന് ഞാൻ വളരെ ചെറുതായിരുന്നതു കൊണ്ട് അയാൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് ഞാൻ ഇക്കാര്യം എന്റെ സുഹൃത്തിനോട് പറഞ്ഞു, 'നിന്റെ പിറകിൽ ഒരാളുണ്ട്, അയാൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്ന്. 'നീ അത് ശ്രദ്ധിക്കണ്ട നമുക്ക് സംസാരിക്കാമെന്ന് എന്റെ സുഹൃത്ത് പറഞ്ഞു'. എനിക്ക് വല്ലാതെ പേടിയായി. ഞാൻ വിറയ്ക്കാൻ തുടങ്ങി.
 
ഞാൻ പതുക്കെ കാർ എടുത്ത് മാറ്റി, ലോക്ക് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് അയാൾക്ക് മനസ്സിലായി. അയാൾ പോയി. ആ സമയത്ത് എനിക്ക് വെറും 10 അല്ലെങ്കിൽ 12 വയസ് പ്രായമേ കാണൂ".- നടി പറഞ്ഞു.
 
സ്കൂൾ ബസിലെ കണ്ടക്ടർ മോശമായി പെരുമാറിയതിനേക്കുറിച്ചും ജാമി സംസാരിച്ചു. "ഞങ്ങളുടെ സ്കൂളിൽ ഒരു ബസ് കണ്ടക്ടർ ഉണ്ടായിരുന്നു. അയാൾ ഞങ്ങളെ മോശമായ രീതിയിൽ സ്പർശിക്കുമായിരുന്നു. ഞങ്ങളുടെ സംരക്ഷകനാകേണ്ടയാളായിരുന്നു അയാൾ. പക്ഷേ അയാൾ ഞങ്ങളുടെ ദേഹത്ത് സ്പർ‌ശിക്കുകയും പിടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
 
ഈ സംഭവങ്ങളൊക്കെ എനിക്കൊരു ദുഃസ്വപ്നം പോലെയാണ്. ഈ സംഭവങ്ങൾ ഒന്നും വീണ്ടും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല".- നടി വ്യക്തമാക്കി. "ഈ സംഭവങ്ങളെല്ലാം വളരെ ഭയാനകമാണ്. ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നിൽ പഠിച്ചിരുന്ന എനിക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്റെ കുട്ടികൾക്ക് ഇത് സംഭവിക്കില്ലെന്ന് എനിക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും?"- ജാമി ലിവർ ചോദിച്ചു. ഇതൊന്നും എവിടെയും താൻ സംസാരിച്ചിട്ടില്ലെന്നും പക്ഷേ ഇപ്പോൾ അതിനേക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നുവെന്നും ജാമി ലിവർ കൂട്ടിച്ചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞു; ആ കുട്ടികൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് കൃഷ്ണകുമാർ