ഫെയ്മസ് ആവാന്‍ ഇങ്ങനെയൊരു കഥ വേണോ? യദുവിനെതിരെ പറഞ്ഞത് സത്യം: നടി റോഷ്‌ന
ഇക്കാര്യം തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഭീകരത തിരിച്ചറിഞ്ഞത്
കെ.എസ്.ആര്‍.ടി.സി ട്രൈഡവര്‍ യദുവില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നതില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നുവെന്ന് നടി റോഷ്ന ആന്‍ റോയ്. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ടെങ്കിലും അതിനെയൊന്നും കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയ ബുള്ളിയിങ് ഒറ്റപ്പെട്ട സംഭവമല്ലെന്നും റോഷ്ന പറയുന്നു.
' ബുള്ളിയിങ് ഒറ്റപ്പെട്ട സംഭവമൊന്നും അല്ല. ആദ്യമായാണ് എനിക്കെതിരെ ഇങ്ങനെയൊരു അനുഭവം. ഇതിനെയൊക്കെ നേരിടാന്‍ കുറച്ച് തന്റേടം വേണം. ഫെയ്മസ് ആവാന്‍ ഇങ്ങനെയൊരു കഥയുടെ ആവശ്യമില്ലല്ലോ. പബ്ലിസിറ്റിയുടെയൊന്നും ആവശ്യമില്ല. സംഭവിച്ച കാര്യമാണ് പറഞ്ഞത്. ഒരു പ്രശ്നമുണ്ടായാല്‍ പരസ്യമായി സംസാരിക്കാന്‍ ആരേയും പേടിക്കേണ്ട ആവശ്യമില്ല. യദുവിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ വ്യത്യാസമില്ല. അത് സംഭവിച്ചത് തന്നെയാണ്,' റോഷ്ന പറഞ്ഞു.
ഇക്കാര്യം തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഭീകരത തിരിച്ചറിഞ്ഞത്. തെളിവ് വന്നില്ലെങ്കില്‍ ഒറ്റപ്പെട്ടു പോയേനെ. ഇങ്ങനെയൊരു കാര്യം സംഭവിച്ചെന്ന് കണ്ടക്ടര്‍ തന്നെ തെളിവ് കൊടുത്തിട്ടുണ്ടല്ലോ. യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും റോഷ്ന പറഞ്ഞു.