Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിപുരുഷ് അപ്‌ഡേറ്റ്, ഫസ്റ്റ് ലുക്ക് എത്തി, പുതിയ വിവരങ്ങള്‍

ആദിപുരുഷ് അപ്‌ഡേറ്റ്, ഫസ്റ്റ് ലുക്ക് എത്തി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:48 IST)
പ്രഭാസിന്റെ ആദിപുരുഷ് ഒരുങ്ങുകയാണ്.രാമായണത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലുളള പോസ്റ്ററുകളാണ് പുറത്തുവന്നത്.
 
ആദിപുരുഷ് 2023 ജനുവരി 12-ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ ആദ്യത്തെ പോസ്റ്ററും ടീസറും ഒക്ടോബര്‍ 2-ന് രാത്രി 7:11-ന് പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ ലക്ഷ്മണനായാണ് സണ്ണി എത്തുന്നത്. സീതയുടെ വേഷം കൃതി ചെയ്യും, സെയ്ഫ് അലി ഖാനാണ് രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് തമ്പ്രാട്ടി, ഇന്ന് ബിക്കിനിയില്‍ അന്‍സിക, വൈറല്‍ ഫോട്ടോഷൂട്ട്