മോദിയുടെ കാൽ തൊട്ട് വന്ദിച്ച് ഐശ്വര്യ; വീഡിയോ വൈറൽ

നിഹാരിക കെ.എസ്
വ്യാഴം, 20 നവം‌ബര്‍ 2025 (09:35 IST)
സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് നടി ഐശ്വര്യ റായ്. ആന്ധ്രപ്രദേശിലെ പുട്ടവപർത്തിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവർക്കൊപ്പമായിരുന്നു നടിയും പങ്കെടുത്തത്.
 
വേദിയിൽ വെച്ച് സ്‌നേഹത്തേക്കുറിച്ചും മതത്തേക്കുറിച്ചും ഐശ്വര്യ പറഞ്ഞ വാക്കുകൾ വൈറലായി മാറുകയാണ്. പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് ഐശ്വര്യ റായ് വന്ദിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോയും വൈറലാകുന്നുണ്ട്. 
 
''ഒരൊറ്റ ജാതിയേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. ഒരു മതമേയുള്ളൂ. അത് സനേഹത്തിന്റേതാണ്. ഒരൊറ്റ ഭാഷയേയുള്ളൂ. അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരൊറ്റ ദൈവമേയുള്ളൂ. അദ്ദേഹം സർവ്വവ്യാപിയാണ്. സായ് റാം. ജയ് ഹിന്ദ്'' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.
 
സത്യസായി ബാബയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പലപ്പോഴായി ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. സത്യസായി ബാൽ വികാസ് പരിപാടിയിലെ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ റായ്. കുട്ടിക്കാലം മുതലേ സത്യസായി ബാബയുടെ കടുത്ത ഭക്തയുമാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments