Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു, എ ഐ നിർമിത വീഡിയോകൾക്കെതിരെ കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

Aishwarya rai, Delhi highcourt,websites, Pornography,AI Videos,ഐശ്വര്യ റായ്, ഡൽഹി ഹൈക്കോടതി, വെബ്സൈറ്റ്, പോർണോഗ്രാഫി, എ ഐ വീഡിയോസ്

അഭിറാം മനോഹർ

, ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (18:37 IST)
അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടി ഐശ്വര്യ റായ്. നടിയുടെ വ്യക്തിത്വ- പബ്ലിസിറ്റി അവകാശങ്ങള്‍ നടപ്പിലാക്കാനായാണ് ഹര്‍ജി നല്‍കിയതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.
 
പല വെബ്‌സൈറ്റുകളും തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. ഇങ്ങനെയുള്ള 150 ഓളം യുആര്‍എല്ലുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഐശ്വര്യ റായ് വാള്‍പേപ്പറുകള്‍, ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ഇവര്‍ പണം സമ്പാദിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.കൂടാതെ താരത്തിന്റെ മോര്‍ഫ് ചെയ്തതും എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതുമായ വീഡിയോകള്‍ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മോര്‍ഫിങ്ങിലൂടെ പോണോഗ്രാഫിക് വീഡിയോകളും നിര്‍മിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
 
നടിയുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാല്‍ ഉറപ്പുനല്‍കി. ഹര്‍ജിയില്‍ പറയുന്ന യുആര്‍എല്ലുകള്‍ നീക്കാന്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് 2026 ജനുവരി 15ലേക്ക് മാറ്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തിൽ മരിച്ചിട്ടില്ല മാധ്യമങ്ങളെ, വ്യാജവാർത്തകൾക്കെതിരെ കാജൽ അഗർവാൾ