Amala Paul; ആ നടിയുടെ ആരാധികയാണ് ഞാൻ, ലോകാത്ഭുതങ്ങളിൽ ഒന്നാണ് അവൾ: അമല പോൾ
കഴിഞ്ഞ വർഷം രണ്ട് മലയാള സിനിമയാണ് അമലയുടേതായി റിലീസ് ആയത്.
നീലത്താമര എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് അമല പോൾ തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ, കരിയറിൽ വലിയൊരു ബ്രേക്ക് ആയത് മൈന എന്ന തമിഴ് ചിത്രമാണ്. മൈനയുടെ റിലീസിന് ശേഷം അമല തമിഴിലെ സെൻസേഷണൽ താരമായി മാറി. സൂര്യ, വിജയ് എന്നിവരുടെയെല്ലാം നായികയായി അമല തമിഴിൽ നിറഞ്ഞു നിന്നു. മലയാളത്തിലും നടി സിനിമകൾ ചെയ്തു. കഴിഞ്ഞ വർഷം രണ്ട് മലയാള സിനിമയാണ് അമലയുടേതായി റിലീസ് ആയത്.
ഇപ്പോഴിതാ, തന്റെ ഇഷ്ട നടിയെ കുറിച്ച് മനസ് തുറക്കുകയാണ് അമല പോൾ. ഐശ്വര്യ റായിയുടെ വലിയ ഒരു ആരാധികയാണ് താനെന്നും, ജീൻസ് എന്ന ചിത്രത്തിലെ 'പൂവുക്കുൾ' എന്ന പാട്ട് കണ്ടപ്പോൾ ഐശ്വര്യയും ലോകാത്ഭുതങ്ങളിൽ ഒന്നായി തോന്നിയെന്നും അമല പറയുന്നു.
ആദ്യവിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാം ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി അമല പോൾ. പൂർണമായും അമലയെ മനസിലാക്കുന്ന ഭർത്താവാണ് ജഗത് ദേശായി. സംവിധായകൻ എ.എൽ വിജയ് ആയിരുന്നു അമലയുടെ ആദ്യ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇത്. മൂന്ന് വർഷം മാത്രം നീണ്ടുനിന്ന ഈ ബന്ധം 2014 ൽ അവസാനിച്ചു. സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ഇത്.