Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thala Ajith: 'മിണ്ടാതിരിക്ക്': ആരാധകരുടെ ആർപ്പുവിളിയിൽ ദേഷ്യം പ്രകടിപ്പിച്ച് അജിത്ത്

ഇപ്പോഴിതാ, തന്നെ ‘തല’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തവർക്ക് താക്കീതുമായി നടൻ അജിത്ത്.

Ajith

നിഹാരിക കെ.എസ്

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (15:05 IST)
ആരാധകരുടെ അമിത ആഘോഷങ്ങളോട് ഒരിക്കലും താൽപ്പര്യം പ്രകടിപ്പിക്കാത്തവരാണ് നടൻ അജിത്ത്. തല എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നത്. എന്നാൽ, തനിക്ക് ഈ വിളി ഇഷ്ടമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്നെ ‘തല’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തവർക്ക് താക്കീതുമായി നടൻ അജിത്ത്. 
 
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് ചിലർ ‘തല’ എന്ന് ആർത്തുവിളിച്ചത്. ഇതോടെ അങ്ങനെ വിളിക്കരുതെന്ന് അജിത്ത് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്ര പരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്. 
 
ആരാധകർ സെൽഫികൾക്കായി നടനെ സമീപിച്ചെങ്കിലും അജിത്ത് ആദ്യം വിസമ്മതിച്ചു. എന്നാൽ കാഴ്ചപരിമിതിയും കേൾവി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം താരം ഫോട്ടോ എടുത്തു. തന്നെ തല എന്ന് വിളിക്കരുതെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ അജിത്ത് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rashmika Mandana: എന്റെ കുഞ്ഞുങ്ങൾക്കായി യുദ്ധം ചെയ്യാനും ഞാൻ ഒരുക്കമാണ്: രശ്മിക മന്ദാന