Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rashmika Mandana: എന്റെ കുഞ്ഞുങ്ങൾക്കായി യുദ്ധം ചെയ്യാനും ഞാൻ ഒരുക്കമാണ്: രശ്മിക മന്ദാന

തന്റെ പുതിയ ചിത്രം ‘ദ ഗേൾഫ്രണ്ടി’ന്റെ പ്രമോഷന്റെ തിരക്കിലാണ് രശ്മിക ഇപ്പോൾ.

Rashmika Mandanna

നിഹാരിക കെ.എസ്

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (14:40 IST)
നടി രശ്‌മിക മന്ദാനയുടെ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിജയ് ദേവരകൊണ്ടയുമായി രശ്‌മിക പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നുമൊക്കെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തന്റെ പുതിയ ചിത്രം ‘ദ ഗേൾഫ്രണ്ടി’ന്റെ പ്രമോഷന്റെ തിരക്കിലാണ് രശ്മിക ഇപ്പോൾ.
 
ഇതിനിടെ തനിക്ക് ഭാവിയിൽ ഉണ്ടാകുന്ന കുട്ടികളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് രശ്മിക. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വേണ്ടി യുദ്ധം ചെയ്യാൻ പോലും താൻ തയാറാണ് എന്നാണ് താരം പറയുന്നത്.
 
'നിലവിൽ ഞാനൊരു അമ്മയല്ല, പക്ഷെ എനിക്ക് ഇപ്പോഴേ അങ്ങനെയൊരു തോന്നൽ ഉണ്ട്. എനിക്ക് ഭാവിയിൽ കുട്ടികൾ ഉണ്ടാകുമെന്നും അവരെ ഞാൻ സ്‌നേഹിക്കുമെന്നും എനിക്ക് അറിയാം. പക്ഷെ എനിക്ക് ഇതുവരെ ജനിച്ചിട്ടില്ലാത്ത കുട്ടികളോട് എനിക്ക് ശക്തമായ കണക്ഷൻ തോന്നുന്നുണ്ട്. അവർക്ക് വേണ്ടി എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
 
അവരെ സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി യുദ്ധം ചെയ്യണമെങ്കിൽ അതിനും ഞാൻ ഒരുക്കമാണ്, അതിനുള്ള ആരോഗ്യം എനിക്ക് ഉണ്ടായാൽ മതി. അതിനെ കുറിച്ചൊക്കെ ഞാൻ ഇപ്പോഴേ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇരുപത് മുതൽ മുപ്പത് വരെയുള്ള കാലം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണ്, കാരണം. അതാണ് സമൂഹം പറയുന്നത്.
 
നമുക്ക് ജീവിതോപാധി കണ്ടെത്തണം, പണം ഉണ്ടാക്കണം. മുപ്പത് മുതൽ നാൽപത് വരെ ജോലിയും ജീവിതവും ഒരുപോലെ ബാലൻസ് ചെയ്ത് കൊണ്ടുപോകണം, എനിക്ക് അത് ഉറപ്പാക്കേണ്ടതുണ്ട്. നാൽപത് കഴിഞ്ഞ് എന്താകുമെന്ന് ചിന്തിച്ചിട്ടില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിനും തന്റെ മനസ്സിൽ നിശ്ചിത സമയക്രമമുണ്ട്', എന്നാണ് രശ്മിക പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു; മേജർ മഹാദേവൻ ചാർജെടുക്കുമോ?