ബിഗ് ബോസ് താരങ്ങളായ ജിന്റോയും രജിത്തും മുതല്‍ മോഡല്‍ ഷിനു ശ്യാമളന്‍ വരെ; കാണാം 'സ്വപ്‌നസുന്ദരി' ട്രെയ്‌ലര്‍
ജിന്റോയും രജിത്തുമാണ് പ്രധാന വേഷങ്ങളില്‍. ഷിനു ശ്യാമളന്റേത് നായിക കഥാപാത്രമാണ്
ബിഗ് ബോസ് താരങ്ങളായ ജിന്റോ, രജിത് കുമാര്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും മോഡലുമായ ഷിനു ശ്യാമളന്‍ അടക്കം അഭിനയിക്കുന്ന 'സ്വപ്‌നസുന്ദരി'യുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍.
ജിന്റോയും രജിത്തുമാണ് പ്രധാന വേഷങ്ങളില്‍. ഷിനു ശ്യാമളന്റേത് നായിക കഥാപാത്രമാണ്. സാനിഫ് അലിയും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഒക്ടോബര്‍ 31 നാണ് റിലീസ്.
ഫിലിപ്പ് കെ.ജെയാണ് സംവിധാനം. സലാം ബി.ടി, സുബിന്‍ ബാബു, ഷാജു സി ജോര്‍ജ് എന്നിവര്‍ക്കൊപ്പം സെന്റ് മേരീസ് അസോസിയേറ്റ്‌സ് കൂടി ചേര്‍ന്നാണ് നിര്‍മാണം.