Webdunia - Bharat's app for daily news and videos

Install App

ബോക്സോഫീസിൽ തകർന്നെങ്കിലും ഒടിടിയിൽ തലയുയർത്തി അജിത് ചിത്രം, ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്!

അഭിറാം മനോഹർ
ചൊവ്വ, 4 മാര്‍ച്ച് 2025 (15:58 IST)
തുനിവ് എന്ന സിനിമയ്ക്ക് ശേഷം നീണ്ട 2 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വന്ന അജിത് കുമാര്‍ സിനിമയായിരുന്നു വിടാമുയര്‍ച്ചി. 200 കോടിയിലേറെ ബജറ്റില്‍ എടുത്ത സിനിമയ്ക്ക് ആഗോളതലത്തില്‍ 136 കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ബോക്‌സോഫീസില്‍ നിരാശപ്പെടുത്തിയെങ്കിലും നെറ്റ്ഫ്‌ലിക്‌സില്‍ കഴിഞ്ഞ ദിവസം റിലീസായ സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
 
സിനിമ ഒടിടി റിലീസായി ഒരു ദിവസത്തിനകം ഇന്ത്യയില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയിരിക്കുകയാണ് അജിത് സിനിമ. കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലെത്തിയത്. ഇനീഷ്യല്‍ കളക്ഷന് പുറമെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്കായില്ല. അജിത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മാസ് സീനുകള്‍ ഇല്ലാതിരുന്നതാണ് സിനിമയെ ബാധിച്ചത്. അജിത് നായകനായ സിനിമയില്‍ തൃഷയാണ് നായികയായെത്തിയത്. രജീന കസാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ'; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസിൽ ശ്രീതു അറസ്റ്റിൽ

വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ല: പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ

സ്റ്റെപ്പ് ഔട്ട് സിക്‌സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് (വീഡിയോ)

നവരാത്രി: സെപ്റ്റംബര്‍ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments