Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെന്താണാപ്പ, സ്റ്റീഫൻ നെടുമ്പള്ളി ലൈറ്റ് വേർഷനോ?

ഇതെന്താണാപ്പ, സ്റ്റീഫൻ നെടുമ്പള്ളി ലൈറ്റ് വേർഷനോ?
, ബുധന്‍, 18 നവം‌ബര്‍ 2020 (12:27 IST)
സോഷ്യൽ മീഡിയയിൽ സജീവമായ മലയാള സിനിമാതാരങ്ങളിൽ ഒരാളാണ് അജു വർഗീസ്. പുതിയ സിനിമകളുടെ വിവരങ്ങൾക്കൊപ്പം തന്നെ പറ്റിയുള ട്രോളുകളും അജു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യാറുണ്ട്. ഇപ്പോളിതാ അജു വർഗീസ് ഷെയര്‍ ചെയ്‍ത തന്‍റെ പുതിയ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
 
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിലെ ലുക്കാണ് അജു വർഗീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ തൂവെള്ള ഖദര്‍ ഷര്‍ട്ടും വളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചിരിക്കുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ മാസ് കഥാപാത്രമായ മോഹൻലാൽ ചിത്രം ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയെ ഓർമിപ്പിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാനിക്കാത്ത പോര് ഇനി വലിയ സ്ക്രീനുകളിലേക്കും, ടോം ആൻഡ് ജെറി ട്രെയ്‌ലർ പുറത്ത്