Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവാര്‍ഡ് പോയിട്ട് ഒരാശംസ പോലും പ്രതീക്ഷിച്ചായിരുന്നില്ല';ഒരു താത്വിക അവലോകനം സംവിധായകന്‍ അഖില്‍ മാരാരുടെ കുറിപ്പ്

Akhil Marar  അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (08:55 IST)
നവ കേരള ന്യൂസ് അവാര്‍ഡ് സ്വീകരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍.സാമൂഹിക പ്രതിബന്ധത യുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ആണ് സംവിധായകന്റെ ഒരു താത്വിക അവലോകനത്തിന് ലഭിച്ചത്.
 
അഖില്‍ മാരാരുടെ വാക്കുകള്‍
അവാര്‍ഡ് പോയിട്ട് ഒരാശംസ പോലും പ്രതീക്ഷിച്ചായിരുന്നില്ല താത്വിക അവലോകനം ഞാന്‍ എഴുതിയത്...
 
കഴിഞ്ഞ പഞ്ചായത്തു,നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എഴുതിയ ഒരു ട്രോള്‍ അല്ലെങ്കില്‍ കാരിക്കേച്ചര്‍ മൂവി എന്ന സ്വഭാവത്തില്‍ കേരളത്തിലെ മൂന്ന് മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേ പോലെ പരിഹസിച്ച ഒരു ചിത്രം രാഷ്ട്രീയ അടിമകള്‍ക്ക് ഒരിക്കലും ദഹിക്കില്ല...
സത്യത്തിനൊപ്പം നില്‍ക്കുക ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക രാജ്യത്തിനൊപ്പം ചേരുക എന്ന ആശയങ്ങള്‍ മാത്രമാണ് എന്റെ രാഷ്ട്രീയം..
 
അത് കൊണ്ട് തന്നെ സാമൂഹിക പ്രതിബന്ധത യുള്ള മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ആയി നവ കേരള ന്യൂസ് എനിക്ക് ഒരവാര്‍ഡ് നല്‍കിയപ്പോള്‍ അവരുടെ നിര്‍ഭയമായ നിലപാട് കൂടി ഞാന്‍ മനസിലാക്കുക ആണ്..
ഏറെ അഭിമാനത്തോടെ ഏറെ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു..
 
മന്ത്രി റോഷി അഗസ്റ്റിന്‍,നടന്‍ ബാല,നവ കേരള ചെയര്‍ മാന്‍ രാഹുല്‍ ചക്രപാണി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്‍പദൂരം ഓടേണ്ടിവന്നു,ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഗാനമേളയ്ക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് ? വിനീത് ശ്രീനിവാസന്‍ പറയുന്നു