Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സംഗീത നിലവിൽ വിദേശത്ത് തന്റെ കുടുംബത്തോടൊപ്പമാണ് താമസം.

Trisha Vijay

നിഹാരിക കെ.എസ്

, തിങ്കള്‍, 14 ജൂലൈ 2025 (19:04 IST)
വിജയ്-തൃഷ ബന്ധമാണ് തമിഴകത്തെ പ്രധാന ചർച്ചാ വിഷയം. കീർത്തി സുരേഷിന്റെ കല്യാണത്തിന് ഇരുവരും ഒരുമിച്ചെത്തിയതും, വിജയ്‌യുടെ പിറന്നാളിന് തൃഷ ആശംസ പങ്കുവെച്ചതുമെല്ലാം വിവാദങ്ങൾക്ക് കാരണമായി. വിജയ് ഭാര്യ സംഗീതയുമായി അകൽച്ചയിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. സംഗീത നിലവിൽ വിദേശത്ത് തന്റെ കുടുംബത്തോടൊപ്പമാണ് താമസം. 
 
വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. വിജയും തൃഷയും ഒന്നിച്ചാണ് താമസമെന്ന് തനിക്കറിയാൻ കഴിഞ്ഞെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇവർ തമ്മിൽ ഒന്നിച്ചുള്ള യാത്രകൾ പോലും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാറുണ്ട്. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. സ്വന്തം ഭാര്യയെക്കൂടാതെ വിജയ് വിവാഹ ചടങ്ങിൽ തൃഷയ്ക്കൊപ്പം വന്നത് വിവാ​ദമായിരുന്നു.
 
ഒന്നിച്ച് വന്നതിനെക്കുറിച്ച് ഞാൻ ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഒന്നിച്ച് താമസിക്കുന്നവർ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ടതുണ്ടോ എന്നാണ്. വിജയുടെ പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടിൽ പലരു‌ടെയും പ്രതീക്ഷ. വിജയ് ഇപ്പോൾ സ്റ്റാലിന്റെ ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. വിജയ് തന്റെ രാഷ്‌ട്രീയ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് കെെകാര്യം ചെയ്യുന്നത്. അത് പോലെ തന്നെയാണ് തൃഷയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. 
 
അതേസമയം ബന്ധത്തിലാണെന്ന് തൃഷയോ വിജയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഹിറ്റ് ജോഡിയായിരുന്ന കാലത്ത് തൃഷയും വിജയും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു. ഗോസിപ്പുകൾ ശക്തമായതോടെ സംഗീതയുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായെന്നും തുടർന്ന് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തുവെന്നാണ് വാർത്ത പ്രചരിച്ചത്.

2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. 15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന സിനിമയിൽ തൃഷയ്ക്കൊപ്പം വിജയ് അഭിനയിച്ചു. അന്ന് പക്ഷെ സം​ഗീത വിജയ്ക്കൊപ്പമില്ല. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് തൃഷയുടെ പോസ്റ്റുകളെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക