Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Mallika Sukumaran

നിഹാരിക കെ.എസ്

, തിങ്കള്‍, 14 ജൂലൈ 2025 (18:46 IST)
മലയാള സിനിമയിലെ കൂള്‍ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് മല്ലിക സുകുമാരന്‍. മക്കളുടെ സ്വകാര്യതയിൽ ഇടിച്ചുകയറാൻ താല്പര്യമില്ലാത്തതിനാലാണ് അവരുടെ കൂടെ കഴിയാത്തതെന്ന് മല്ലിക പലതവണ പറഞ്ഞിട്ടുണ്ട്. കൊച്ചുമകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മല്ലികയുടെ മറുപടി ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 
 
എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടേയും ഇഷ്ടമാണെന്നാണ് മല്ലിക പറയുന്നത്. അവളുടെ അച്ഛനും അമ്മയ്ക്കും പരാതിയില്ലെങ്കില്‍ പിന്നെ താന്‍ എന്ത് പറയാനാണെന്നും മല്ലിക ചോദിക്കുന്നുണ്ട്. പ്രാർത്ഥന അവളുടെ സ്വന്തം ഇഷ്ടത്തിനാണ് വസ്ത്രം വാങ്ങുന്നതെന്നും ധരിക്കുന്നതെന്നും മല്ലിക പറയുന്നു.
 
'കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു, ഷോര്‍ട്‌സ് ഇട്ടു എന്നൊക്കെ പറയുന്നുണ്ട്. എന്റെ പൊന്ന് കുഞ്ഞുങ്ങളേ ആ കുട്ടിയ്ക്ക് 10-16 വയസായി. ആ കുട്ടിയുടെ അച്ഛനും എതിര്‍പ്പില്ല, അമ്മയ്ക്കും എതിര്‍പ്പില്ല. പിന്നെ ഞാന്‍ എന്ത് പറയാനാണ്. പൂര്‍ണിമയുടെ പ്രധാന ജോലി ബുട്ടീക് ആണ്. നിങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമല്ല ആ ഫോട്ടോകള്‍. പൂര്‍ണിമ പുറത്തേക്ക് ഒരുപാട് ബിസിനസ് ചെയ്യുന്നുണ്ട്. ലണ്ടനിലും ഗള്‍ഫിലും അമേരിക്കയിലുമൊക്കെ'' മല്ലിക സുകുരമാരന്‍ പറയുന്നു.
 
ഈ ഡിസൈന്‍ എങ്ങനെയുണ്ടാകും എന്ന് പറഞ്ഞ് പൂര്‍ണിമ തന്നെ സ്വന്തം സാരികള്‍ വെട്ടി തയിച്ച് ഫോട്ടോയെടുത്ത് അയച്ചു കൊടുക്കാറുണ്ട്. കുട്ടിയല്ലേ, ലണ്ടനിലൊക്കെ പഠിക്കുമ്പോള്‍ കയ്യിലാത്ത ടോപ്പും കീറിയ പാന്റും ഇട്ടെന്നിരിക്കും. ലണ്ടനില്‍ ചെല്ലുമ്പോള്‍ എന്താ ഇങ്ങനെ കീറിയിരിക്കുന്ന പാന്റ് എന്ന് ചോദിക്കാന്‍ അവിടെ ആരുമില്ലെന്നും അവര്‍ പറയുന്നു.
 
അവിടുന്ന് ഡ്രസ് വാങ്ങി വരും ഇടും. ഇവിടെ വരുമ്പോള്‍ ഇവിടുത്തെ രീതിയിലും വസ്ത്രം ധരിക്കും. സാരി ധരിച്ച് പ്രാര്‍ത്ഥന എന്റെ കൂടെ അമ്പലത്തിലൊക്കെ വന്നിട്ടുണ്ടല്ലോ. അതും ഉടുക്കും ഇതും ഉടുക്കും. അതൊക്കെ അവരവരുടെ ഇഷ്ടമാണെന്നും മല്ലിക വ്യക്തമാക്കുന്നു.
 
''ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്, ഓരോ സദസില്‍ പോകുമ്പോഴും വിമര്‍ശകര്‍ ആയിരിക്കും കൂടുതലെന്ന്. നിന്റെ പ്രായമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. എന്തെങ്കിലുമൊക്കെ പറയുക എന്നത് മനുഷ്യന്റെ സ്വഭാവമാണ്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ