Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പാതിരാത്രി സംഭവിച്ചതെന്ത്? ദുരൂഹത നീക്കാൻ നവ്യ നായരും സൗബിനും!

Pathirathri

നിഹാരിക കെ.എസ്

, ശനി, 13 സെപ്‌റ്റംബര്‍ 2025 (16:28 IST)
മമ്മൂട്ടിയെ നായകനാക്കി രഥീന സംവിധാനം ചെയ്ത ചിത്രമായിരുന്നു പുഴു. ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയ്ക്ക് ശേഷം രഥീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പാതിരാത്രി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
 
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും. താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും, നവ്യയും. പാതിരാത്രി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങളാണിത്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംക്ഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ.
 
രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സർ, ആഷിയ നാസ്സർ എന്നിവരാണ് നിർമ്മിക്കുന്നത്. സമ്പൂർണ്ണ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രൊബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും നവ്യാ നായരുമാണ്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നുവരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽ ഹാസൻ നായകൻ, ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ അൻപറിവ് സംവിധാനം; ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ?