Bipasha Basu- Mrunal Thakur
നടി ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മൃണാള്‍ ഠാക്കൂര്‍. ബിപാഷ ബസു പുരുഷന്മാരെ പോലെ മസിലുള്ള സ്ത്രീയാണെന്ന് നടി മൃണാള്‍ ഠാക്കൂര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോയില്‍ പരോക്ഷ പ്രതികരണവുമായി ബിപാഷ തന്നെ രംഗത്ത് വന്നതോടെയാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഖേദപ്രകടനവും വിശദീകരണവും നടത്തിയത്.
കൗമാരാപ്രായത്തില്‍ പല വിഡ്ഡിത്തരങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകളുടെ ഗൗരവമോ തമാശയ്ക്ക് പറയുന്ന വാക്കുകള്‍ ആളുകളെ വേദനിപ്പിക്കുമെന്നോ ഞാന്‍ മനസിലാക്കിയിരുന്നില്ല. എന്നാല്‍ ആ വാക്കുകള്‍ വേദനിപ്പിച്ചു എന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ആരെയും ബോഡി ഷെയിം ചെയ്യുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. അത് അങ്ങനെ വ്യാഖ്യാനിക്കപെട്ടതാണ്. എല്ലാ രൂപങ്ങള്‍ക്കും സൗന്ദര്യമുണ്ടെന്ന് ഞാന്‍ കാലം കൊണ്ട് തിരിച്ചറിയുന്നു. മൃണാള്‍ ഠാക്കൂര്‍ കുറിച്ചു.
മൃണാള്‍ ഠാക്കൂര്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്ന കാലത്ത് നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതില്‍ പരോക്ഷപ്രതികരണവുമായി ബിപാഷ തന്നെ രംഗത്ത് വന്നിരുന്നു. ശക്തരായ സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്നായിരുന്നു ബിപാഷയുടെ ആദ്യപ്രതികരണം. പിന്നാലെ മറ്റൊരു സ്റ്റോറിയില്‍ സുന്ദരികളായ സ്ത്രീകളെ നിങ്ങള്‍ മസിലുകളുണ്ടാക്കു ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ അത് സഹായിക്കും, സ്ത്രീകള്‍ ശാരീരികമായി ശക്തരായി കാണരുതെന്ന് പഴയ ചിന്താഗതിയെ തകര്‍ക്കു. എന്നായിരുന്നു ബിപാഷയുടെ വാക്കുകള്‍.