മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയില്‍ സ്‌നാനം ചെയ്യുന്നതിന്റെ ചിത്രം ഗായിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് സ്‌നാനം ചെയ്ത് പ്രാര്‍ഥനയോടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവെച്ചത്.
144 വര്‍ഷം കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേളയുടെ അവസാന ദിനമാണ് ഫെബ്രുവരി 26. കുംഭമേളയുടെ അവസാന ദിനത്തിലാണ് അമൃത കുംഭമേളയില്‍ പങ്കെടുത്തത്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയില്‍ ഇതിനകം 63 കോടിയിലേറെ ജനങ്ങള്‍ പുണ്യസ്‌നാനം ചെയ്തതായാണ് കണക്കുകള്‍. സിനിമ, വ്യവസായ, കായിക മേഖലകളില്‍ നിന്നും രാജ്യത്തെ പ്രമുഖരായ പല താരങ്ങളും മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു.