അവതാരകയായി ശ്രദ്ധനേടിയ എലീന പടിക്കല്‍ വിവാഹിതയായി.രോഹിത് പ്രദീപ് ആണ് വരന്‍. കോഴിക്കോട് വെച്ചായിരുന്നു വിവാഹം.ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. വളരെ ലളിതമായ വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഏഴുവര്‍ഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്.
കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്.കസവ് മുണ്ടും ജുബ്ബയും ഇട്ടാണ് വരനെത്തിയത്.
സുഹൃത്തുക്കളും താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തി.ബിഗ് ബോസ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.