"അന്ന ബെന്‍ നായരാണോ? അമ്പലത്തില്‍ എന്ത് കാര്യം?"; മറുപടിയുമായി താരം

"ബെന്നി പി നായരമ്പലം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ നായരാണോ?"

രേണുക വേണു
തിങ്കള്‍, 23 ഫെബ്രുവരി 2026 (11:08 IST)
Anna Ben
മലയാളികളുടെ ഇഷ്ട നായിക അന്ന ബെന്‍ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ താൻ അഭിമുഖീകരിച്ച ഒരു ചോദ്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. വെണ്ണല ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. തന്റെ പേരും അച്ഛന്റെ പേരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകള്‍ തമാശ രൂപേണ അന്നയോട് ചോദിക്കുകയായിരുന്നു.
 
പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലത്തിന്റെ മകളാണ് അന്ന. അന്ന ബെന്‍ നായരാണോ? എന്തിനാണ് ഒരു അമ്പലത്തില്‍ വന്നിരിക്കുന്നത്? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ആളുകള്‍ അന്നയോട് ചോദിച്ചത്. തന്റെ അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഇങ്ങനെയുള്ള ചെറിയ സംശയങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് താരം പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
ബെന്നി പി നായരമ്പലം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ നായരാണോ? പക്ഷെ നിങ്ങളുടെ പേര് അന്ന എന്നാണെല്ലോ... ഇത്തരം ചോദ്യങ്ങള്‍ ഒക്കെ താന്‍ സ്‌കൂള്‍ കാലഘട്ടം മുതലേ കേള്‍ക്കാറുണ്ട് എന്ന് അന്ന പറയുന്നു. ഇനി തന്റെ പേര് അന്നപൂര്‍ണ്ണ എന്നാണോ എന്നുവരെ ആളുകള്‍ ചോദിക്കാറുണ്ടെന്നും അന്ന ബെന്‍ ചിരിയോടെ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments