Select Your Language

Notifications

webdunia
webdunia
webdunia
webdunia

Big Boss Malayalam Season 7: നീ പാൽക്കുപ്പി, എനിക്കിഷ്ടം ആണത്തമുള്ള ആണുങ്ങളെ: ആര്യനോട് അനുമോൾ

Big Boss Malayalam Season 7

നിഹാരിക കെ.എസ്

, ശനി, 30 ഓഗസ്റ്റ് 2025 (10:45 IST)
Bigg Boss Season 7 Malayalam: ബിഗ് ബോസ് മലയാളം സീസൺ 7 ഇതിനകം പ്രേക്ഷകരുടെ പ്രീതി നേടിക്കഴിഞ്ഞു. മത്സരാർത്ഥികൾക്ക് പലർക്കും വലിയ കൂട്ടം ആരാധകർ തന്നെയുണ്ട്. ബിഗ് ബോസ് വീട്ടിലെ പ്രധാന കണ്ടന്റ് അനുമോൾ ആണ്. ദിവസവും അനുമോളെ ചുറ്റിപ്പറ്റി ഓരോ പ്രശ്നങ്ങളും വഴക്കുകളും വീട്ടിനുള്ളിൽ നടക്കാറുണ്ട്. 
 
ഓരോ സീസണിലെ ലവ് ട്രാക്ക് പിടിക്കുന്ന മത്സരാർത്ഥികൾ ആരെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ ഷോ തുടങ്ങി ഇത്ര ദിവസം പിന്നിട്ടിട്ടും ഇതുവരേയും അത്തരത്തിലുള്ള കണക്ഷൻ ആരും തമ്മിൽ ഉണ്ടായിട്ടില്ല. താൻ ലവ് ട്രാക്ക് പിടിക്കുകയാണേൽ പേളി - ശ്രീനിഷ് പോലെ കല്യാണം കഴിക്കുമെന്ന് അനുമോൾ അടുത്തിടെ പറഞ്ഞിരുന്നു. 
 
അനുമോൾ- ആര്യൻ സൗഹൃദത്തിൽ  ലവ്ട്രാക്ക് സാധ്യതയുണ്ടെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ ഒരു ക്ലാരിറ്റി വന്നിരിക്കുകയാണ്. ആര്യനോട് തനിക്ക് അത്തരത്തിലൊരു താൽപ്പര്യമില്ലെന്നാണ് അനുമോൾ പറഞ്ഞിരിക്കുന്നത്. "നീ പാൽക്കുപ്പി, എനിക്കിഷ്ടം നല്ല മാൻലി ആയിട്ടുള്ള ആണുങ്ങളെ," എന്നാണ് അനുമോൾ ആര്യനോട് പറഞ്ഞത്.
 
ആദിലയോട് സംസാരിക്കുന്നതിനിടെ ലവ് ട്രാക്ക് പിടിക്കില്ലെന്ന് അനുമോൾ നേരത്തെ പറഞ്ഞിരുന്നു. "ലവ് ട്രാക്ക് പിടിക്കാൻ എനിക്ക് താൽപ്പര്യമില്ല. അതിനു പറ്റിയ ആരും ഇല്ല ഇവിടെ. നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും വേണ്ടേ? അങ്ങനത്തെ ടീംസ് ഒന്നും ഇവിടെയില്ല. ഇനി അങ്ങനെ പിടിക്കുകയാണെങ്കിലും ശ്രീനിഷും പേളിയും കല്യാണം കഴിച്ചതു പോലെ ആയിരിക്കും ഞാൻ. അല്ലാതെ ഷോയ്ക്ക് വേണ്ടിയോ ചുമ്മാ ടൈം പാസിനു വേണ്ടിയോ ചെയ്യില്ല," അനുമോൾ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Odum Kuthira Chadum Kuthira: ഓടും കുതിര ചാടും കുതിരയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കി നെറ്ഫ്ലിക്സ്: എപ്പോൾ കാണാം?