Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൊട്ടിക്കലാശത്തിനു പിന്നാലെ വിവാദം. സീരിയല്‍ താരം അനുമോള്‍ ആണ് ഈ സീസണിലെ വിന്നര്‍. കോമണര്‍ ആയി ബിഗ് ബോസിലെത്തിയ അനീഷ് റണ്ണറപ്പ് ആയി. യഥാര്‍ഥത്തില്‍ അനീഷിനാണു കപ്പ് അവകാശപ്പെട്ടതെന്നും ഏഷ്യനെറ്റ് അനുമോള്‍ക്കു വേണ്ടി കളിച്ചെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഈ സീസണ്‍ തുടക്കം മുതല്‍ മൈന്‍ഡ് ഗെയിമര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അനീഷ്. ടാസ്‌ക്കുകളില്‍ ആണെങ്കില്‍ പോലും അനുമോളേക്കാള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പ്രേക്ഷകരില്‍ നിന്ന് വലിയ പിന്തുണയാണ് അനീഷിനു ലഭിച്ചിരുന്നത്. എന്നാല്‍ ഫിനാലെയിലേക്ക് എത്തിയപ്പോള്‍ അനീഷിനെ മറികടന്ന് അനുമോള്‍ ഒന്നാമതെത്തി.
പിആര്‍ ഗിമ്മിക്കുകളാല്‍ മാത്രം ബിഗ് ബോസില്‍ പിടിച്ചുനിന്ന മത്സരാര്‍ഥിയാണ് അനുമോള്‍. പിആറിനു വേണ്ടി ഏതാണ്ട് 16 ലക്ഷം രൂപ വരെ അനുമോള്‍ ചെലവഴിച്ചെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. സഹമത്സരാര്‍ഥികള്‍ അടക്കം അനുമോളുടെ പിആറിനെതിരെ രംഗത്തെത്തിയിരുന്നു. അവതാരകന്‍ മോഹന്‍ലാലും അനുമോളുടെ പിആറുമായി ബന്ധപ്പെട്ട് പരോക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതാണ്. ഇതെല്ലാം ഉണ്ടായിട്ടും പിആര്‍ ഗിമ്മിക്കുകളാല്‍ പിടിച്ചുനിന്ന മത്സരാര്‍ഥിക്കു തന്നെ കപ്പ് കൊടുത്തത് ഏഷ്യനെറ്റ് ചെയ്ത അനീതിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.