Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് എനിക്ക് ഞെട്ടൽ ഉണ്ടാക്കി, ആരും പ്രതീക്ഷിച്ചിരുന്നതല്ല': തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Dulquer Salman

നിഹാരിക കെ.എസ്

, ചൊവ്വ, 11 നവം‌ബര്‍ 2025 (09:20 IST)
കൊത്തയുടെ പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ നിർമിച്ച സിനിമയായിരുന്നു ലോക. വലിയ ഹൈപ്പ് ഒന്നുമില്ലാതെ റിലീസ് ആയ ‘ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്ര’ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി. 300 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. ഇപ്പോഴിതാ, വേള്‍ഡ് ബില്‍ഡിങ്ങിനായുള്ള ആദ്യ ചിത്രത്തില്‍ തങ്ങള്‍ക്ക് പണം നഷ്ടപ്പെടുമെന്ന് കരുതിയിരുന്നു എന്ന് ദുൽഖർ തുറന്ന് പറയുന്നു.
 
'സിനിമ ലോകമെമ്പാടും 300 കോടി രൂപ നേടിയെങ്കിലും ഞാനോ പ്രധാന വേഷങ്ങളിലെത്തിയ കല്യാണിയോ നസ്ലിനോ ഈ വിജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സിനിമ വിജയിക്കുന്നതിന്റെ സയന്‍സ് എന്താണെന്ന് നമുക്ക് ഒരിക്കലും വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
 
ബജറ്റിന്റെ ഇരട്ടിയിലേറെ ചിലവ് വന്നതിനാലും മറ്റ് ചിത്രങ്ങള്‍ക്കായി പാട്ടിന്റെ അവകാശങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തതിനാലും ആദ്യഘട്ടത്തില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അവസാനം പുറത്തുവന്ന രീതിയില്‍ ഏറെ സംതൃപ്തനായിരുന്നു. ബോള്‍ഡായ, കൂളായ ചിത്രമായാണ് തോന്നിയിരുന്നത്. ചിത്രം വര്‍ക്ക് ആവുകയാണെങ്കില്‍ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഇന്നത്തെ രീതിയില്‍ ആകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല', താരം പറഞ്ഞു.  
 
അതേസമയം, ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഡൊമിനിക് അരുണ്‍ ആണ് തിരക്കഥയും സംവിധാനവും. കല്യാണി പ്രിയദർശൻ നായികയായ സിനിമയ്ക്ക് തിയേറ്ററിൽ വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘ലോക: ചാപ്റ്റര്‍’ ആണ് ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൊവിനോ ആണ് നായകനായി എത്തുക. ചാത്തന്‍ എന്ന കാമിയോ റോളിലാണ് ചാപ്റ്റര്‍ വണ്ണില്‍ ടൊവിനോ എത്തിയത്. ചാത്തന്റെ കഥയാണ് ചാപ്റ്റര്‍ 2 പറയുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റിന്റെ ഇരട്ടി ചെലവായി, പണം നഷ്ടമാകുമോ എന്ന് പേടിച്ചിരുന്നു, ലോകയുടെ വിജയത്തില്‍ ദുല്‍ഖര്‍