Anupama Parameswaran: ഇവിടെ നിൽക്കാൻ കഴിയാതെ പേടിച്ച് ഒളിച്ചോടിയതാണ് ഞാൻ: തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ
സായ് പല്ലവിയുടെ മലർ മിസ് ഹിറ്റാവുകയും മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമയ്ക്ക് ട്രോളുകൾ വരികയും ചെയ്തു.
2015 ൽ പ്രേമം എന്ന മലയാള സിനിമയിലൂടെയായിരുന്നു അനുപമ പരമേശ്വരന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അൽഫോൻസ് പുത്രൻ അവതരിപ്പിച്ച മൂന്ന് നടിമാരിൽ ഒരാൾ. അനുപമയുടെ ഒരു ഗാനം വൈറലായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് അനുപമയായിരുന്നു ചിത്രത്തിലെ സ്റ്റാർ. എന്നാൽ, സിനിമ ഇറങ്ങിയതിന് പിന്നാലെ സായ് പല്ലവിയുടെ മലർ മിസ് ഹിറ്റാവുകയും മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമയ്ക്ക് ട്രോളുകൾ വരികയും ചെയ്തു.
എന്നാൽ മലയാള സിനിമയിൽ നല്ലൊരു മുഴുനീള വേഷം അനുപമയെ തേടിയെത്തിയില്ല. പതിനഞ്ച് വർഷത്തോളമെടുത്തു, ആഗ്രഹിച്ചതുപോലെ ഒരു നായിക വേഷം മലയാളത്തിൽ കിട്ടാൻ. അതിനിടയിൽ അനുപമ തെലുങ്ക് സിനിമാ ലോകത്ത് സൂപ്പർ താരമായി വളരുകയായിരുന്നു. മേഖലയാളത്തിലും തമിഴിലും പരീക്ഷിച്ചെങ്കിലും അനുപമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തെലുങ്ക് പ്രേക്ഷകർ ആയിരുന്നു.
മലയാള സിനിമയിൽ അടുത്ത ഒരു സിനിമ ചെയ്യാൻ പറ്റാത്ത അത്രയും പേടിയായതിനാൽ ഞാൻ ഇവിടെ നിന്നും ഒളിച്ചോടിയതാണ്. ഇവിടെ ഇനി എനിക്ക് നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയായിരുന്നു. കരിയറിന്റെ അവസാനമാണെന്ന് കരുതു. ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോഴാണ് മറ്റ് ഇന്റസ്ട്രിയിലേക്ക് പോയത്.
പ്രേമം എനിക്ക് തന്നത് സന്തോഷമല്ല. . ഞാൻ ചെയ്ത ആദ്യത്തെ ചിത്രമാണ്, അതിൽ എന്റെ കഥാപാത്രം അഞ്ച് മിനിറ്റ് നേരം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല- അനുപമ പരമേശ്വരൻ പറഞ്ഞു.