Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗത്തില്‍ 25 കോടി കടന്ന് 'അരണ്‍മനൈ 4'; നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

Aranmanai 4

കെ ആര്‍ അനൂപ്

, ചൊവ്വ, 7 മെയ് 2024 (13:27 IST)
തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അരണ്‍മനൈ നാല് വിജയകരമായി പ്രദര്‍ശനം തുടരുന്നു.മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍ സി തന്നെയാണ് അരണ്‍മനൈ നാലാം ഭാഗവും ഒരുക്കിയിരിക്കുന്നത്.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന തമിഴ്‌നാട്ടില്‍ വിജയകരമായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവും വേഗത്തില്‍ 25 കോടി മറികടന്ന ചിത്രമായി അരണ്‍മനൈ നാല് മാറിക്കഴിഞ്ഞു.
 
 സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 4 ദിവസങ്ങള്‍ കൊണ്ട് തന്നെ 29 കോടി പിന്നിട്ടു.തമിഴ്നാട്ടില്‍ 4 ദിവസം കൊണ്ട് ശരാശരി 5 കോടി രൂപയാണ് അരണ്‍മനൈ നാല് നേടുന്നത്. 20 കോടിയോളം ആണ് തമിഴ്‌നാട്ടിലെ മാത്രം കളക്ഷന്‍.
 
മികച്ച അഡ്വാന്‍സ് ബുക്കിംഗ് നടക്കുന്നുണ്ട്.ആ ദിവസത്തെ പ്രീ-സെയില്‍സില്‍ ചിത്രം ഒരു കോടി രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്.
 ഈ ഹൊറര്‍ കോമഡി ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി നിര്‍മ്മാതാക്കള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 3നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
 
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
 
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. 
 
അരണ്‍മനൈ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കിയ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് നാലാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Bhamaa Divorce: വിവാഹമോചനം സ്ഥിരീകരിച്ച് നടി ഭാമ; ഇനി സിംഗിള്‍ മദറെന്ന് താരം