Select Your Language

Notifications

webdunia
webdunia
webdunia
webdunia

Archana Kavi Wedding: നല്ല പയ്യനായിരുന്നു, സൗന്ദര്യമല്ലാതെ മറ്റൊന്നും നിന്നിൽ ഇല്ലെന്ന് അവന്റെ പാരന്റ്‌സ് പറഞ്ഞു: മുൻബന്ധത്തെ കുറിച്ച് അർച്ചന കവി

Archana Kavi

നിഹാരിക കെ.എസ്

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (19:15 IST)
നടി അർച്ചന കവിയുടെ വിവാഹ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട റിക്ക് വർഗീസ് ആണ് അർച്ചനയെ വിവാഹം ചെയ്തിരിക്കുന്നത്. റിക്കിനെ പരിചയപ്പെടും മുമ്പ് താൻ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അർച്ചന പറയുന്നത്. ആ ബന്ധം എന്തുകൊണ്ട് തകർന്നുവെന്നും അർച്ചന പറയുന്നുണ്ട്.
 
'ഇതിന് തൊട്ടുമുമ്പ് ഞാൻ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്‌സിനെ കാണാൻ പറഞ്ഞു. അവർ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്. അതിനാൽ ഞാൻ ഒറ്റയ്ക്ക് പോയി. അവർ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. 
 
സൗന്ദര്യമല്ലാതെ, എന്റെ സാരി തരാൻ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങൾ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞു. ഞാൻ അതൊക്കെ ഡീൽ ചെയ്തു. പെൺകുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്‌നമുണ്ടായാൽ നമ്മൾ ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും.
 
'റിക്കിനോട് ഞാൻ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീൽ ചെയ്യണ്ട. എന്റെ മാതാപിതാക്കൾ എന്റെ ഉത്തരവാദിത്തമാണ്, ഞാൻ ഡീൽ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവൻ നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷെ അവന്റെ പാരന്റ്‌സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്', നടി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Archana Kavi: റിക്കിനെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി, ടൈം പാസിന് തുടങ്ങിയത്: അർച്ചന കവി പറയുന്നു