Publish Date: Wed, 27 Sep 2023 (18:42 IST)
Updated Date: Wed, 27 Sep 2023 (18:40 IST)
നീലത്താമര എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ താരമാണ് അര്‍ച്ചന കവി. സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുകയാണ് നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്.
സിമ്പിള്‍ സാരി ധരിച്ച് കൊണ്ട് മരച്ചുവട്ടില്‍ ഇരുന്ന് കൈയ്യില്‍ മൈലാഞ്ചിയിടുന്നതും ബീഡി വലിക്കുന്നതും കണ്ണെഴുതുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലൈറ്റ് പീച്ച് നിറത്തിലുള്ള സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ചുവപ്പ് കുപ്പിവളകളും താരം ധരിച്ചിട്ടുണ്ട്. അര്‍ച്ചന കവിയുടെ ലുക്കിനെയും ഫോട്ടോഷൂട്ടിനെയും പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.