Publish Date: Sat, 12 Feb 2022 (10:19 IST)
Updated Date: Sat, 12 Feb 2022 (10:21 IST)
കുഞ്ചാക്കോ ബോബന്‍, ദിവ്യപ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അറിയിപ്പ്'. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം ഈയടുത്താണ് കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്. വിദേശത്തുള്ള ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അറിയിപ്പിനെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റുമായി ദിവ്യപ്രഭ.
ഔദ്യോഗികമായി, അറിയിപ്പ് മൂവിയുടെ അവസാന ദിവസം എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോബോബനും സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ദിവ്യപ്രഭ പങ്കുവച്ചു.
ഡിസംബര്‍ 20നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഗ്രേറ്റര്‍ നോയിഡയിലും ചിത്രീകരണം ഉണ്ടായിരുന്നു.
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.