നിങ്ങളുടെ ബന്ധത്തിൽ മോൾ ഹാപ്പിയാണോ?, മകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകി ആര്യ ബഡായി
മലയാളികള്‍ക്ക് ബഡായി ബംഗ്ലാവ് എന്ന ഒരൊറ്റ ടെലിവിഷന്‍ ഷോയിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ.
മലയാളികള്‍ക്ക് ബഡായി ബംഗ്ലാവ് എന്ന ഒരൊറ്റ ടെലിവിഷന്‍ ഷോയിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. നടിയും അവതാരകയും എല്ലാമായി തിളങ്ങിയ ആര്യയെ സ്വന്തം വീട്ടിലെ ആളെ പോലെയാണ് മലയാളികള്‍ കാണുന്നത്. കഴിഞ്ഞ ദിവസമാണ് ആര്യ മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയും ഉറ്റ സുഹൃത്തുമായ സിബിനുമായി വിവാഹം കഴിക്കാന്‍ പോകുന്നതായുള്ള വാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത ഇരുവരും അറിയിച്ചത്. സിബിന്റെയും ആര്യയുടെയും രണ്ടാം വിവാഹം കൂടിയാണിത്.
സിബിന് ആദ്യ വിവാഹത്തില്‍ റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ മകള്‍ ഖുഷി ഈ ബന്ധത്തില്‍ സന്തുഷ്ടയാണോ എന്ന ചോദ്യമായിരുന്നു അധികം ആരാധകര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. ഖുഷിക്ക് സുഖമാണോ?, നിങ്ങളുടെ ബന്ധത്തില്‍ അവള്‍ ഹാപ്പിയാണോ എന്ന ഒരാളുടെ ചോദ്യത്തിന് സിബിനും മകള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആര്യ മറുപടി നല്‍കിയത്. നിങ്ങള്‍ക്കെന്ത് തോന്നുന്നു എന്നൊരു മറുചോദ്യവും മറുപടിയായി ആര്യ കുറിച്ചിട്ടുണ്ട്. ആര്യയും സിബിനും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമാണുള്ളത്. ആര്യയ്ക്ക് 34 വയസും സിബിന് 33 വയസുമാണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസിലാകും ഇരുവരുടെയും വിവാഹം നടക്കുക. വിവാഹം ഉടനുണ്ടെന്ന് ആര്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.