Webdunia - Bharat's app for daily news and videos

Install App

Abhyanthara Kuttavali Release Date: സുപ്രീ കോടതി ഇടപെട്ടു, ആസിഫ് അലി ചിത്രത്തിന് പച്ചക്കൊടി

നിഹാരിക കെ.എസ്
ശനി, 3 മെയ് 2025 (16:35 IST)
മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.
 
ചിത്രത്തിന്റെ ആദ്യ നിര്‍മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പങ്കാളികള്‍ ഇപ്പോഴത്തെ നിര്‍മാതാവായ നൈസാം സലാമിനെതിരെ പരാതി നൽകിയിരുന്നു. വാദം കേട്ട ഹൈക്കോടതി റിലീസ് തടയുകയായിരുന്നു. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടെയും കൈയില്‍ നിന്നും സിനിമ നിര്‍മ്മിക്കാന്‍ ഒരു തുകയും വാങ്ങിയിട്ടില്ലെന്ന് നൈസാം സലാം വ്യക്തമാക്കിയിരുന്നു.
 
ആരോപണം ഉന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ലെന്നും കാശ് കൊടുത്ത് ഒത്തുതീര്‍പ്പാക്കണമെന്നാണ് പറയുന്നതെന്നും നൈസാം നേരത്തേ പറഞ്ഞിരുന്നു. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോള്‍ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാന്‍ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കിയിരുന്നു. വാദം കേട്ട സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. 
 
അതേസമയം, ആസിഫ് അലിക്കൊപ്പം തുളസി, ശ്രേയാ രുക്മിണി, ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments