Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസിഫ് അലിയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും, അഡിയോസ് അമിഗോ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Adios Amigo, Asif Ali

അഭിറാം മനോഹർ

, വ്യാഴം, 13 ജൂണ്‍ 2024 (14:40 IST)
Adios Amigo, Asif Ali
ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന അഡിയോസ് അമിഗോ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. ഓഗസ്റ്റ് 2നാണ് സിനിമ തിയേറ്ററുകളിലെത്തുക. ടൊവിനോ സിനിമയായ തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു നഹാസ് നാസര്‍.
 
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പതിനഞ്ചാമത് സിനിമയാണ് അഡിയോസ് അമിഗോ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അനൗണ്‍സ്‌മെന്റ് പോസ്റ്ററുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസിലിനൊപ്പം നസ്റിയ, ഈ കോമ്പോ കലക്കുമെന്ന് ആരാധകർ, സൂക്ഷ്മദർശിനി ഒരുങ്ങുന്നു