പുഷ്പ 2 എന്ന വമ്പന്‍ ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രം ആറ്റ്ലി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സണ്‍ പിക്‌ചേഴ്‌സാകും സിനിമ നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സല്‍മാന്‍ ഖാന്‍ ചിത്രം ആറ്റ്ലി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബജറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചിരുന്നു.
പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്‍ നായകനാകുന്ന സിനിമയായതിനാല്‍ തന്നെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമാണ്. തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് നായികമാര്‍ സിനിമയിലുണ്ടാകും എന്നാണ് അറിയുന്നത്. ബോളിവുഡ് നടി ജാന്‍വി കപൂര്‍ അടക്കം അഞ്ച് പേരാണ് സിനിമയിലെ നായികമാര്‍. ഇതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുറത്ത് നിന്നുള്ള 3 നടിമാര്‍ ഭാഗമാകുന്നുവെന്നാണ് സൂചന. ഇവരെ കൂടാതെ ഒരു തെന്നിന്ത്യന്‍ നടിയും സിനിമയിലുണ്ടാകും.
ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് സിനിമകളുടെ ഫോര്‍മുലകളില്‍ ഒന്നായ പുനര്‍ജന്മം ആസ്പദമാക്കിയാകും സിനിമയെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തും.