Select Your Language

Notifications

webdunia
webdunia
webdunia
webdunia

Baala: 'കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും, ഞങ്ങൾ കോടതിയും സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടപ്പെട്ടു'; ബാല

Bala

നിഹാരിക കെ.എസ്

, വ്യാഴം, 23 ഒക്‌ടോബര്‍ 2025 (16:30 IST)
അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ ബാല. വ്യക്തിജീവിതത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ആളാണ് ബാല. കഴിഞ്ഞ വർഷമായിരുന്നു ബാല തന്റെ മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ബാലയും ഭാര്യ കോകിലയും. 
 
ആരാധകർക്ക് നന്ദി അറിയിച്ചും കടന്നുപോയ കഷ്ടതകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബാല. മുൻപ് നടന്ന രണ്ട് വിവാഹബന്ധങ്ങൾ വേർപിരിഞ്ഞതിന് ശേഷമാണ് ബാല കോകിലയെ ജീവിതസഖിയാക്കിയത്. വിവാഹ ജീവിതത്തിലെ ആദ്യവർഷത്തിൽ തങ്ങൾ കടന്നുപോയത് മറ്റ് ദമ്പതികൾക്കൊന്നും ഉണ്ടാകാത്ത സാഹചര്യങ്ങളിലൂടെയാണെന്നും, എന്നാൽ ഈ കാലയളവിൽ പരസ്പരം വിട്ടുകൊടുക്കാതെ ഒന്നിച്ചു നിന്നുവെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
 
'എല്ലാവർക്കും നമസ്കാരം, ഞങ്ങളുടെ ആദ്യ വിവാഹ വാർഷികമാണിന്ന്. പുറകോട്ട് ചിന്തിച്ചു നോക്കുമ്പോൾ ഒരു കാര്യം പറയാം. ഒരു ദമ്പതിമാരും കടന്നുപോകാത്ത സാഹചര്യത്തിലൂടെയാണ് ഈ ഒരുവർഷം ഞങ്ങൾ കടന്നുപോയത്. പോസിറ്റീവ് ആയുള്ള കാര്യം കൂടി പറയാം, കല്യാണം കഴിഞ്ഞ് എല്ലാവരും ഹണിമൂണിനു പോകും. ഈ ഒരു കൊല്ലത്തിൽ കേസും കോർട്ടും പൊലീസ് സ്റ്റേഷനുമൊക്കെയായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചു.
 
ഇതിലുള്ള പോസിറ്റീവ് കാര്യം പറഞ്ഞാൽ എത്ര കഷ്ടം വന്നാലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഒരു നിമിഷംപോലും ഞങ്ങളിരുവരും വിട്ടുകൊടുത്തിട്ടില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഈ ഒക്ടോബർ 23 വരെ ഞങ്ങൾ ജീവിച്ചത് 100 കൊല്ലം ഒന്നിച്ചു ജീവിച്ചതുപോലെയാണ്. 
 
എത്ര കഷ്ടപ്പാട് വന്നാലും ബാലയും കോകിലയും നല്ലൊരു ജീവിതം ജീവിക്കണമെന്നു പ്രാർഥിച്ച എല്ലാവരോടും നന്ദി. നന്ദി പറഞ്ഞു തീർക്കാൻ പറ്റില്ല ഒരുപാട് സ്നേഹം അറിയിക്കുന്നു. ഞങ്ങളുടെ കുടുംബ ജീവിതം ഒരു വർഷം തികയുമ്പോൾ ഇതുവരെ കൂടെ നിന്ന എല്ലാവരോടും ഒരുപാട് സ്നേഹം', ബാല പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയ്ക്ക് പ്രായമായത് വിഷയമല്ല, കളിക്കളത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട് : സത്യന്‍ അന്തിക്കാട്