Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ ഒരു ബ്രേക്കപ് കഴിഞ്ഞ വേദനയിലായിരുന്നു, നവീനും അതെ: പ്രണയത്തിലായത് എങ്ങനെയെന്ന് ഭാവന പറയുന്നു

Bhavana

നിഹാരിക കെ.എസ്

, വ്യാഴം, 20 നവം‌ബര്‍ 2025 (10:33 IST)
2018 ലായിരുന്നു മലയാളികളുടെ പ്രിയനടിയായ ഭാവനയുടെ വിവാഹം. കന്നട സിനിമ നിർമാതാവായ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു ഭാവനയുടെ വിവാഹം. ആ സമയത്ത് പിന്തുണയും കരുത്തും നൽകി കൂടെ നിന്ന ആളാണ് നവീൻ.
 
നവീനുമൊത്തുള്ള വിവാഹ ബന്ധത്തിലേക്ക് എത്തിയ തന്റെ പ്രണയത്തെ കുറിച്ച് ഏറ്റവുമൊടുവിൽ ഭാവന സംസാരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അമൃത ടിവിയിലെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നവീനുമായുണ്ടായ പ്രണയത്തെ കുറിച്ച് ഭാവന തുറന്ന് സംസാരിച്ചത്.
 
'എന്റെ മൂന്നാമത്തെ കന്നട സിനിമയായിരുന്നു അത്, പ്രൊഡ്യൂസർ നവീനാണ്. അങ്ങനെയാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്. ഞാൻ ആ സമയത്ത് ഒരു ബ്രേക്കപ്പിന്റെ വേദനയിലായിരുന്നു. നവീനും ഒരു ബ്രേക്കപ് ഉണ്ടായി. അത് ഞങ്ങളെ കണക്ട് ചെയ്തു. പിന്നെ സംസാരിച്ചു തുടങ്ങി, പരസ്പരം നമ്പറുകൾ കൈമാറി. 
 
രണ്ടു പേരും പരസ്പരം ഒരു കോളിന് വേണ്ടിയും മെസേജിന് വേണ്ടിയും കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോഴാണ്, ഇത് പ്രണയമാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്. പിന്നെ അത് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വീട്ടിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്തും അച്ഛനോടും അമ്മയോടും തുറന്ന് പറയുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ നവീന്റെ കാര്യവും തുടക്കത്തിലേ പറഞ്ഞിരുന്നു.
 
അവർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നില്ല. ഭാഷയൊന്നും ഞങ്ങൾക്കിടയിലെ വിഷയമല്ല. നവീന് മലയാളം അറിയില്ല, എനിക്ക് കന്നടയും. തമിഴും ഇംഗ്ലീഷും ഒക്കെ കലർത്തിയാണ് ഞങ്ങൾ സംസാരിക്കുന്നത്. ഇപ്പോൾ പതിയെ സംസാരിച്ചാൽ നവീന് മലയാളം മനസ്സിലാവും, ഞാനും കന്നട പഠിച്ചുകൊണ്ടിരിക്കുന്നു', ഭാവന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലോക'ക്ക് ശേഷം തമിഴ് പടവുമായി കല്യാണി പ്രിയദർശൻ