'ലോക'ക്ക് ശേഷം തമിഴ് പടവുമായി കല്യാണി പ്രിയദർശൻ
ജസ്റ്റിൻ പ്രഭാകരൻ സംഗീതം.
കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടൻഷ്യൽ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗത സംവിധായകൻ തിറവിയം എസ് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീൺ ഭാസ്‌കറും ശ്രീകുമാറും ചേർന്നാണ്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം.
ചെന്നൈയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടൻഷ്യൽ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷൻ റെക്കോർഡുകൾ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോൺസ്റ്റർ, താനക്കാരൻ, ഇരുഗപത്രു, ബ്ലാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം പൊട്ടൻഷ്യൽ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു.
മുന്നൂറുകോടി കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റർ 1 ചന്ദ്ര യ്ക്ക് ശേഷം കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാൻ മഹാൻ അല്ല ഫെയിം ദേവദർശിനി, വിനോദ് കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.