Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍,കളി കാര്യമായി, പൊട്ടിത്തെറിച്ച് യമുന, ജിന്റോ മാപ്പ് പറയണമെന്ന് മത്സരാര്‍ത്ഥികള്‍

ഞാന്‍ ജട്ടിയിട്ടുകൊണ്ട് ബോഡി ഷോ ഇവിടെ കാണിക്കണോ. അതെന്താണ് അങ്ങനെ പറയുന്നത്. നിങ്ങള്‍ക്ക് ബോഡി ഷോ കാണണമെങ്കില്‍ എനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരൂ എന്നാണ് ജിന്റോ പറഞ്ഞത്.

Bigg Boss Season 6  Bigg Boss Season 6 Bigg Boss Bigg Boss Season  Mohanlal Asianet

കെ ആര്‍ അനൂപ്

, വ്യാഴം, 14 മാര്‍ച്ച് 2024 (12:21 IST)
ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ബിഗ് ബോസ് വീട്ടില്‍ ആകെ മൊത്തം ബഹളമായി. ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ജിന്റോയും യമുനയും ഏറ്റുമുട്ടുകയാണ്.ജിന്റോയ്‌ക്കെതിരെ വലിയ രീതിയില്‍ ദേഷ്യപ്പെടുന്ന യമുനയാണ് കാണാനായത്.
യമുന പവര്‍ ടീം അംഗമാണ്. യമുന പറഞ്ഞത്പ്രകാരം ജിന്റോ ഒരു ചായ ഉണ്ടാക്കിയിരുന്നു. അതിനിടെ തമാശ രൂപേണ ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍ നടത്താം എന്ന് യമുന പറഞ്ഞു. ജിന്റോയോട് ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍ നടത്താം എന്ന് യമുന പറഞ്ഞു. എന്നാല്‍ അതിന് ശേഷം ജിന്റോ യമുനയോട് ബോഡി ഷോ കാണണമെങ്കില്‍ തനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരാനാണ് യമുനയോട് പറഞ്ഞത്.
ഞാന്‍ ജട്ടിയിട്ടുകൊണ്ട് ബോഡി ഷോ ഇവിടെ കാണിക്കണോ. അതെന്താണ് അങ്ങനെ പറയുന്നത്. നിങ്ങള്‍ക്ക് ബോഡി ഷോ കാണണമെങ്കില്‍ എനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരൂ എന്നാണ് ജിന്റോ പറഞ്ഞത്.
വീണുകിട്ടിയ ഊഴം മുതലെടുക്കാന്‍ പല മത്സരാര്‍ത്ഥികളും ശ്രമിച്ചു.ജിന്റോയുടേത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണെന്ന് പറഞ്ഞുകൊണ്ട് ജിന്റോയ്ക്ക് നേരെ എല്ലാവരും തിരിഞ്ഞു. തോന്നിയവാസമാണ് ജിന്റോ പറഞ്ഞതെന്നും മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടുകൊണ്ട് രതീഷ് കുമാറാണ് മുന്നില്‍. എന്നാല്‍ താന്‍ നടത്തിയ പ്രസ്താവനയിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാന്‍ അപ്പോഴേക്ക് ആയില്ല.ഒടുവില്‍ ഗബ്രിയും മറ്റും ഇടപെട്ടാണ് പ്രസ്താവന തിരുത്തി ജിന്റോയോട് മാപ്പ് പറയാന്‍ പറഞ്ഞത്. 
ഉച്ചയായപ്പോഴേക്കും യമുന ഈ വിഷയത്തില്‍ ഇടപെട്ടു. വളരെ രൂക്ഷമായാണ് ഇതിനോട് യമുന പ്രതികരിച്ചത്. താന്‍ അത്തരം ശ്രീയല്ലെന്ന് മനസ്സിലാക്കണമെന്ന് ഒക്കെ പറഞ്ഞ യമുന പൊട്ടിത്തെറിച്ചു. എന്നാല്‍ കുറെ നേരം കഴിഞ്ഞ് എല്ലാം അടങ്ങിയ ശേഷം യമുനയും ജിന്റോയും സംസാരിച്ചു.
കിച്ചനില്‍ നടന്ന വിഷയം മനസ്സിന് എന്തോ പോലെ തോന്നിയപ്പോഴാണ് ഞാന്‍ വീണ്ടും ഇത് പറഞ്ഞത് എന്നും ജിന്റോ പറഞ്ഞു. ഇതാണ് ഗെയിം പലരും പ്രകോപിപ്പിക്കാന്‍ നോക്കും എന്നാണ് യമുന മറുപടി നല്‍കിയത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്; ഷാറൂഖ് ഖാന്‍ ചിത്രത്തിന്റെ റെക്കോര്‍ഡും തകര്‍ക്കും