Publish Date: Wed, 22 Jun 2022 (08:55 IST)
Updated Date: Wed, 22 Jun 2022 (08:59 IST)
മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം വീണ്ടും ശക്തമായ വില്ലന്‍ വേഷത്തില്‍. ബിജുമേനോന്‍ നായകനായെത്തുന്ന നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നു.
ഈ വരുന്ന പൂജ അവധിയ്ക്ക് നാലാം മുറ പ്രദര്‍ശനത്തിനെത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സൂരജ് വി ദേവ് രചന നിര്‍വഹിക്കുന്നു.ലോകനാഥന്‍ ഛായാ?ഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.കൈലാസ് മേനോന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഗോപീ സുന്ദര്‍ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.