Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്‌ലൈമാക്‌സില്‍ മാത്രം 4 മിനിറ്റ് വെട്ടിമാറ്റണം, അല്ലാതെ 14 ഇടങ്ങളില്‍ മാറ്റം: ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ക്ക് സെന്‍സര്‍ പൂട്ട്

ക്‌ലൈമാക്‌സില്‍ മാത്രം 4 മിനിറ്റ് വെട്ടിമാറ്റണം, അല്ലാതെ 14 ഇടങ്ങളില്‍ മാറ്റം: ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ക്ക് സെന്‍സര്‍ പൂട്ട്

അഭിറാം മനോഹർ

, വെള്ളി, 5 ജനുവരി 2024 (20:06 IST)
ധനുഷിനെ നായകനാക്കി അരുണ്‍ മദീശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് വക എട്ടിന്റെ പണി. ഈ മാസം 12നാണ് സിനിമ റിലീസാകുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ഗംഭീരമായ പ്രമോഷനാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കുന്നത്. ധനുഷിനെ കൂടാതെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍,സുന്ദീപ് കിഷന്‍,പ്രിയങ്ക അരുള്‍ മോഹന്‍,നിവേധിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
കടുത്ത വയലന്‍സുള്ള കഥ പറച്ചില്‍ രീതി കൊണ്ട് ശ്രദ്ധ നേടിയ അരുണ്‍ മദീശ്വരന്റെ ക്യാപ്റ്റന്‍ മില്ലറിലും വയലന്‍സിന്റെ അതിപ്രസരം ഉണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. 2 മണിക്കൂര്‍ 37 മിനിറ്റുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒറിജിനല്‍ സിനിമയില്‍ 14 ഇടത്ത് മാറ്റം വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലൈമാക്‌സില്‍ 4:36 മിനിറ്റാണ് ചിത്രത്തില്‍ നിന്നും വെട്ടിമുറിയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടൂള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കറിനൊപ്പവും മണിരത്‌നത്തിനൊപ്പവും സിനിമകള്‍, 2024ല്‍ കമല്‍ഹാസനെ കാത്തിരിക്കുന്നത്