Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shweta Menon: സിനിമയിൽ ആരുമായും റൊമാൻസ് ഉണ്ടായിട്ടില്ല, രണ്ട് അഫയർ ഉണ്ടായിരുന്നു: സ്വകാര്യ ജീവിതത്തെ കുറിച്ച് ശ്വേത മേനോൻ

ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ ന‌ടി മടിച്ചിട്ടില്ല.

Shweta Menon

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (12:04 IST)
തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ ന‌ടി മടിച്ചിട്ടില്ല. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ വന്നപ്പോഴും നടി കാര്യമാക്കിയില്ല. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ ചോയ്‌സുകളെ കുറിച്ചും പ്രണയങ്ങളെ കുറിച്ചും നടി തുറന്നു പറയുന്നു.
 
ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളിൽ ചെയ്തത്, ഷൂട്ടിം​ഗിൽ അത് ജോലിയാണ്. ഇറോ‌ട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാർ‌ട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിം​ഗ്. അതിന്റെ അപ്പുറത്തേക്കില്ല. 
 
തനിക്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല എന്നും നടി പറയുന്നു. സിനിമാ രം​ഗത്ത് റൊമാൻസുണ്ടായിട്ടില്ലെന്നും ഒരാളെ വിവാഹം ചെയ്യാൻ തോന്നുമ്പോഴാണ് റൊമാൻസുണ്ടാകുക. അത് നടക്കില്ലെന്ന് തനിക്കറിയാമായിരുന്നുവെന്നും നടി പറഞ്ഞു.
 
എനിക്ക് രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു. മൂന്നാമത്തെ ആളെ താൻ വിവാഹവും ചെയ്തു. ബ്രാേക്കൺ റിലേഷൻഷിപ്പിൽ നിന്നും താൻ പഠിച്ചത് അവർ ബ്രോക്ക് ആണെന്നാണ്. ആ ബന്ധങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. മുൻ പങ്കാളികളിൽ ഒരാൾ മരിച്ച് പോയി. ഒരാളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal GST Award: ജി.എസ്.ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ; നികുതി നൽകുന്നതും രാഷ്ട്രസേവനമാണെന്ന് നടൻ