മഡോക് ഹൊറർ- കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥമ്മ. സിനിമ റിലീസിനൊരുങ്ങുകയാണ്. ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ദീപാവലി റിലീസായി ഈ മസം 21 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്.
ആദിത്യ സർപോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അഞ്ച് മാറ്റങ്ങളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീൻ 30 ശതമാനം കുറയ്ക്കണമെന്നാണ് സെൻസർ ബോർഡിന്റെ പ്രധാന നിർദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്.
അഞ്ച് മാറ്റങ്ങളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീൻ 30 ശതമാനം കുറയ്ക്കണമെന്നാണ് സെൻസർ ബോർഡിന്റെ പ്രധാന നിർദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്. രണ്ട് മണിക്കൂർ 30 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്സിൽ ഇതിന് മുൻപ് വന്ന ചിത്രങ്ങൾ. ഹൊറർ കോമഡി യൂണിവേഴ്സിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 125 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം.