Publish Date: Thu, 29 Dec 2022 (18:05 IST)
Updated Date: Thu, 29 Dec 2022 (18:07 IST)
ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന ഷാറൂഖ് ചിത്രമായ പത്താനിൽ മാറ്റങ്ങൾ വരുത്തണമെന്ന നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താനും വിവാദമായ ബേഷരം രംഗ് എന്ന ഗാനത്തിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ആവശ്യം.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ വീണ്ടും നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാന രംഗത്തിൽ ദീപിക കാവി ബിക്കിനി ധരിച്ചത് ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചത്.
അതേസമയം ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയതായാണ് സൂചന. ജനിവരിയിൽ തിയേറ്റർ റിലീസാകുന്ന ചിത്രം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.